ഇറോട്ടിക് സിനിമകള്‍ കാണുന്നതില്‍ എന്താ തെറ്റ്? ആക്ഷന്‍ സിനിമകളും ഡ്രഗ് യൂസേജും കാണുന്നതില്‍ കുഴപ്പമില്ല, ഇറോട്ടിസം വിഷയമാണ്: സിദ്ധാര്‍ഥ് ഭരതന്‍

ഇറോട്ടിക് സിനിമകള്‍ കാണുന്നതില്‍ എന്താണ് തെറ്റ് എന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. ഡ്രഗ് യൂസേജ് കണ്ട് കുട്ടികള്‍ ഇന്‍ഫ്‌ളുവന്‍സ് ആകും അതില്‍ വിഷയമില്ല. ആക്ഷന്‍ സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലേ പിന്നെന്താണ് ഇറോട്ടിസം കണ്ടാല്‍ കുഴപ്പം എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ ചോദിക്കുന്നത്.

”ഇറോട്ടിക് സിനിമകള്‍ വലിയ വിഷമായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ കപട സദാചാരത്തിന് മുമ്പില്‍ മുട്ട് കുത്തേണ്ടി വരും. പക്ഷെ അത് അല്ലാതെ ഒരു ഇറോട്ടിക് സിനിമ കാണുന്നതില്‍ എന്താണ് ഇവിടെ വിഷയം. അതിന് എ സര്‍ട്ടിക്കറ്റ് ലഭിക്കുമ്പോള്‍ അത് അഡല്‍റ്റ്‌സിനുള്ള സിനിമ ആണല്ലോ.”

”സിനിമ അല്ലേലും അഡല്‍റ്റ്‌സ് ആണല്ലോ കാണുന്നത്, പിന്നെന്താ വിഷയം. ആക്ഷന്‍ കൂടുതലുള്ള സിനിമയെല്ലാം എ സര്‍ട്ടിഫൈഡ് ആണ്. അപ്പോള്‍ അതിന് വിഷയമില്ല, ഇറോട്ടിസം കാണുന്നതിനാണ് വിഷയം. ഡ്രഗ് യൂസേജ് കണ്ട് കുട്ടികള്‍ ഇന്‍ഫ്‌ളുവന്‍സ് ആകുന്നില്ലേ, പക്ഷെ അതൊക്കെ ഒക്കെയാണ്, ഇവിടെ ഇറോട്ടിസം ആണ് പ്രശ്‌നം.”

”സൊസൈറ്റി അവിടെ ക്ലോസ്ഡ് ആകാന്‍ തുടങ്ങും. കുറച്ചുകൂടി ഓപ്പണ്‍ ആയിട്ട് ഡീല്‍ ചെയ്യുകയാണെങ്കില്‍ ഇവിടുത്തെ പല പ്രശ്‌നങ്ങളും മാറും എന്നാണ് എന്റെ വിശ്വാസം” എന്നാണ് ദ ഫോര്‍ത്ത് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ ഭരതന്‍ പറയുന്നത്.

‘ചതുരം’ സിനിമ ഒരുക്കിയപ്പോള്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച നടി സാസ്വികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ഥ് ഭരതന്‍ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 4ന് ആണ് ചിത്രം റിലീസ് ചെയ്തത്.