യു.എസ് ഷോയ്ക്ക് പോയപ്പോള്‍ ഫുഡിന് വേണ്ടി അടിയായി, ഞാന്‍ ഒച്ചയിട്ടു.. ഷോയ്ക്കിടെ ബോധംകെട്ടു വീഴുകയും ചെയ്തു: ശ്വേത മേനോന്‍

യുഎസില്‍ ഷോയ്ക്ക് പോയപ്പോള്‍ ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കിയതായി ശ്വേത മേനോന്‍. ചോറ് കഴിക്കാന്‍ നിന്ന തങ്ങള്‍ക്ക് തന്നത് പിസ മാത്രമായിരുന്നു എന്നാണ് ശ്വേത പറയുന്നത്. അതുപോലെ ഷോയ്ക്കിടെ ബോധംകെട്ടു വീണ സംഭവും ഉണ്ടായിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.

ഒരിക്കല്‍ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ഫുഡിന് വേണ്ടി അടിയുണ്ടാക്കിയിരുന്നു. ഷോ പെട്ടെന്ന് തീര്‍ത്ത് ഫുഡ് കഴിക്കാനായി പോവുകയായിരുന്നു എല്ലാവരും. നാടന്‍ വിഭവങ്ങളാണ് ഉള്ളത് എന്നായിരുന്നു പറഞ്ഞത്. ചോറ് കഴിക്കാനായി നില്‍ക്കുകയായിരുന്നു എല്ലാവരും. പിസയായിരുന്നു അവിടെ കണ്ടത്.

അതുമാത്രം കണ്ടതോടെ ഭയങ്കര പ്രശ്‌നമായി. താന്‍ ഒച്ചയിട്ടു. ആ സമയം ചിലരൊക്കെ പിസ കഴിച്ചോണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ ശബ്ദം കേട്ട് അവരത് താഴെ വച്ചു. മല്ലു ഫുഡാണ് തനിക്ക് കൂടുതലിഷ്ടം. മീനുണ്ടെങ്കില്‍ ചിക്കന്‍ കഴിക്കാത്തയാളാണ് താന്‍.

ഷോയ്ക്കിടെ ബോധംകെട്ട് വീണ സംഭവവും ഉണ്ടായിട്ടുണ്ട് എന്നാണ് ശ്വേത മേനോന്‍ വെളിപ്പെടുത്തുന്നത്. പിന്നാലെ ഭര്‍ത്താവറിയാതെ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കുന്ന സ്വഭാവമില്ല എന്നാണ് ശ്വേത പറയുന്നത്. അതേസമയം, മോഷ്ടിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി.

ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പൈസ കക്കാറുണ്ട്. താനാണ് എടുക്കുന്നതെന്നറിയാം, എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കില്‍ തനിക്ക് സമാധാനമുണ്ടാവില്ല. ശ്രീയുടെ പേഴ്‌സില്‍ നിന്നും പൈസ എടുത്ത് താന്‍ എന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതല്‍ പൈസ ചിലവാക്കുന്നത്.