സ്ത്രീധനം തെറ്റ് ആണെങ്കില്‍ ജീവനാംശവും തെറ്റാണ്, ഇക്വാലിറ്റി എല്ലായിടത്തും വേണ്ടേ: ഷൈന്‍ ടോം ചാക്കോ

സ്ത്രീധനം വാങ്ങുന്നത് തെറ്റാണെങ്കില്‍ ഡിവോഴ്‌സിന് ശേഷം ജീവനാംശം ആവശ്യപ്പെടുന്നതും തെറ്റാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ജീവനാംശം എന്തിനാണ് കൊടുക്കുന്നത്, രണ്ടു പേരും തുല്യര്‍ അല്ലേ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. തനിക്കും ജീവനാംശം കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നും ഷൈന്‍ വ്യക്തമാക്കുന്നുണ്ട്.

”സ്ത്രീധനം കൊടുക്കന്‍ ഇഷ്ടമുള്ളവര്‍ കൊടുക്കട്ടെ, കൊടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യമാര്‍ക്ക് കാശ് കൊടുക്കുന്നത് എന്തിനാ? അത് സ്ത്രീധനം പോലെ തന്നെയുള്ള ഒരു കാര്യമല്ലേ? കല്യാണത്തിന്റെ സമയത്ത് ഭര്‍ത്താവിന് കൊടുക്കും, ഭര്‍ത്താവ് പിന്നെ തിരിച്ച് ഇങ്ങോട്ട് കൊടുക്കും.”

”അത് കോടതി തീരുമാനിക്കും. എന്തിനാണ് വിവാഹം വേര്‍പിരിയുമ്പോ ഭാര്യക്ക് കാശ് കൊടുക്കുന്നത്? ജീവനാശം എന്തിനാ? ഇക്വാലിറ്റി എന്ന് പറഞ്ഞാല്‍ എല്ലായിടത്തും വേണ്ടേ? ഞാനും കൊടുത്തിട്ടുണ്ട്. ജോലി ഇല്ലാത്തവര്‍ ആണെങ്കില്‍ ഓകെ ജോലി ഉള്ളവര്‍ ആണെങ്കിലും കോടതി കാശ് കൊടുക്കാന്‍ പറയും. നിയപരമായിട്ട് കൊടുക്കണം.”

”എന്തിനാണ് കൊടുക്കണ്ടത്? രണ്ടുപേരും തുല്യര്‍ അല്ലേ? രണ്ടുപേരും ജീവിതം വേര്‍പിരിയുന്നു, ഒരാള്‍ ഒരാള്‍ക്ക് എന്തിന് കൊടുക്കണം? ഒരാള്‍ ഒരാള്‍ക്ക് എന്തിന് തന്നെ കെട്ടണമെന്ന് പറഞ്ഞിട്ട് കാശ് കൊടുക്കണം? ഒരാള്‍ ഒരാള്‍ക്ക് എന്തിന് കാശ് കൊടുക്കണം എന്നെ വേര്‍പിരിയണം എന്ന് പറഞ്ഞിട്ട്” എന്നാണ് ഷൈന്‍ പറയുന്നത്.

Read more

അതേസമയം, തബീത്ത മാത്യു ആയിരുന്നു ഷൈനിന്റെ ആദ്യ ഭാര്യ. ഈ ബന്ധം താരം വേര്‍പ്പെടുത്തിയിരുന്നു. ഷൈന്‍ ഇപ്പോള്‍ വീണ്ടും വിവാഹിതന്‍ ആകാന്‍ ഒരുങ്ങുകയാണ്. തനൂജയാണ് ഷൈനിന്റെ ഭാവി വധു. ഈ വര്‍ഷം ആദ്യം തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.