കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ പട്ടിണി കിടക്കുകയാണോ എന്ന് ആരും തിരക്കില്ല കഞ്ചാവ് വലിച്ചോ എന്നറിയണം: ഷൈന്‍ ടോം

അഭിമുഖങ്ങളിലെ പല പരാമര്‍ശങ്ങളുടെയും പേരില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ആളുകള്‍ വിചാരണ ചെയ്യുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്ന് പറയുകയാണ് താരം. താന്‍ മദ്യപിച്ചിട്ടാണോ കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്, സമൂഹത്തിന്റെ ഏറ്റവും വലിയ ആകുലതകള്‍ അത് മാത്രമാണ് എന്നും ഷൈന്‍ പറയുന്നു.

‘ആളുകള്‍ക്ക് പറയാനുള്ളത് പറയട്ടേ, എന്റെ കാര്യം നോക്കേണ്ടത് ഞാനാണല്ലോ, ഒരുത്തന് കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ, അവന്‍ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും തിരക്കില്ല. അവന്‍ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ. അങ്ങനെ ഉള്ളവരുടെ ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല,’ ഷൈന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഒരു കലാകാരന്‍ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്കു ഒരു വിഷമവുമില്ല. വിഷമിക്കാനാണെങ്കില്‍ അതിനുമാത്രമേ സമയമുണ്ടാവുകയുള്ളു. ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി