ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ലെന്ന് എനിക്കറിയാം, അതാണ് ട്രിക്ക് ; തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ആളുകള്‍ക്ക് തന്നെ ഇഷ്ടമല്ലെന്ന ബോധ്യം തനിക്ക് എപ്പോഴുമുണ്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമല്ല എന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ട്. അഭിനയം ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങള്‍ ഒക്കെ എളുപ്പമാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാന്‍ മാനറിസങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. നെഗറ്റീവ് ഷേയ്ഡ് ഉള്ള വേഷങ്ങള്‍ ആണ് കൂടുതലും കിട്ടാറുള്ളത്. കഥാപാത്രത്തിന്റെ മാനറിസങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരികയാണ് അപ്പോള്‍ ചെയ്യുകയെന്നും നടന്‍ പറഞ്ഞു.

കണ്ണുകളില്‍ ആണ് അഭിനയം വരേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും റഫറന്‍സില്‍ ആണ് കഥാപാത്രത്തെ നടന്‍ സ്വീകരിക്കുന്നത് എങ്കിലും കഥാപാത്രത്തോട് അഭിനേതാവിന് സമര്‍പ്പണം ഉണ്ടാകണമെന്നും നടന്‍ പറഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമൊക്കെ വര്‍ക്ക് ചെയ്തുവച്ച റെഫറന്‍സുകള്‍ വെച്ചിട്ടാണ് ഓരോ നടനും കഥാപാത്രത്തെ മോള്‍ഡ് ചെയ്യേണ്ടത്. അതോടൊപ്പം വസ്ത്രത്തിലും രൂപത്തിലുമൊക്കെ കുറേ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. അപ്പോഴും കഥാപാത്രത്തിന് വേണ്ട സ്വയം സമര്‍പ്പണം എന്നൊരു പരിപാടി നടന്‍ തന്നെ ചെയ്യേണ്ട കാര്യമാണ്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.