ആ നടനുമായാണ് ഏറ്റവും അടുപ്പം; തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

യുവതാരങ്ങളില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരോടാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കി ഷെയ്ന്‍ നിഗം. തനിക്ക് ദുല്‍ഖറുമായാണ് ഏറ്റവും അടുപ്പമെന്നും ഫഹദ് അഭിനയത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

ഫഹദിക്ക ആക്റ്റിങ്ങ് രീതിയിലേക്ക് പോകുന്നയാളാണ്. നമുക്ക് വളരെ സീനിയറായി തോന്നുന്നയാളാണ്. ദുല്‍ഖറിക്ക കുറച്ചുകൂടി കമ്പനിയാണ്,’ ഷെയ്ന്‍ പറഞ്ഞു.

‘പ്രണവ് മോഹന്‍ലാലിനെ താനിതുവരെ കണ്ടിട്ടില്ലെന്നും നടന്‍ വെളിപ്പെടുത്തി. . കാണാനൊരു അവസരം ഉണ്ടായിട്ടില്ല. ദുല്‍ഖറിക്കയുടെ കൂടെയും ഫഹദിക്കായുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. സംസാരിക്കാന്‍ ഫ്രണ്ട്ലിയായിട്ട് തോന്നിയിട്ടുള്ളത് ദുല്‍ഖറിക്ക തന്നെയാണ്.

അതേസമയം ഷെയ്ന്റെ ഏറ്റവും പുതിയ ചിത്രമായ ഉല്ലാസം ജൂലൈ ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യം മുതല്‍ അവസാനം വരെ ഫണ്ണിലൂടെ പോകുന്ന പടമാണ് ഉല്ലാസമെന്നും റൊമാന്റിക് കോമഡി ജോണറാണ് ചിത്രം ഒരുക്കിയതെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.