മമ്മൂട്ടിയും മോഹന്‍ലാലും എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു, ഇതിനായി എറ്റവും കൂടുതല്‍ പരിശ്രമിച്ചത് മമ്മൂട്ടി തന്നെ: ഷക്കീല

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് നടി ഷക്കീലയുടെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്. മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ ഇരവരും കഠിനമായി പരിശ്രമിച്ചുവെന്നാണ് ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞത്.

തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും അവര്‍ വ്യക്തമാക്കി. 2001ലാണ് ഇനി മുതല്‍ ഞാന്‍ സോഫ്റ്റ് പോണില്‍ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്, കേരളത്തില്‍ എന്റെ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു.’

‘സെന്‍സറിങ് പൂര്‍ത്തിയായി വന്ന ശേഷമാണ് എന്റെ സീനുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കയറ്റി. അത് എനിക്ക് മനസിലായപ്പോള്‍ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങള്‍ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു.

ഞാന്‍ തന്നെ ഞാന്‍ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാന്‍സ് തിരികെ കൊടുത്തു.’അതിനൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ പോയെന്നുള്ളത് ശരി തന്നെയാണ്. ‘പക്ഷെ ബാന്‍ ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല. ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവര്‍ത്തിച്ചതെന്ന് കേട്ടിട്ടുണ്ട്.

Read more

എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട് എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്‌ലോപ്പ് ആവുകയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.