ലാല്‍ സാര്‍ ഇതുപോലൊന്ന് ഇനി ചെയ്യില്ല, ഇത് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു: ഷാജി കൈലാസ്

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയി മാറിയിരിക്കുകയാണ് ‘എലോണ്‍’. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആയതോടെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ എലോണ്‍ പരാജയപ്പെടുകയായിരുന്നു.

എലോണ്‍ തിയേറ്ററിന് വേണ്ടിയല്ല, ഒ.ടി.ടിയ്ക്ക് വേണ്ടി തയ്യാറാക്കിയ പടമാണ് എന്ന് പറയുകയാണ് ഷാജി കൈലാസ്. ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു തിയേറ്ററില്‍ സിനിമ കാണിക്കണം എന്നത് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

പിന്നെ ഒ.ടി.ടിയ്ക്ക് മാത്രമായി എടുത്ത സിനിമ ആയിരുന്നു എലോണ്‍. ആന്റണിയുടെ നിര്‍ബന്ധമായിരുന്നു തിയേറ്ററില്‍ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതുകൊണ്ടാണ് തിയേറ്ററില്‍ കാണിക്കണം. റിസ്‌ക്ക് ആണെന്ന് താന്‍ പറഞ്ഞിരുന്നു.

‘ചേട്ടാ അത് കുഴപ്പമില്ല, പരീക്ഷണ ചിത്രമല്ലേ വിമര്‍ശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷെ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാല്‍ സന്തോഷമല്ലേ’ എന്നായിരുന്നു ആന്റണി പറഞ്ഞത് എന്നാണ് ഷാജി കൈലാസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

കാളിദാസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ച്ിത്രത്തില്‍ എത്തിയത്. ജനുവരി 26ന് റിലീസ് ചെയ്ത എലോണിന് 75 ലക്ഷം രൂപ മാത്രമേ സിനിമയ്ക്ക് നേടാനായിട്ടുള്ളു. ആഗോളതലത്തില്‍ ഒരു കോടി രൂപ പോലും കടക്കാതെ എലോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറുകയായിരുന്നു.