'കഥ പറയുന്നത് കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ആണെങ്കിലും വിഷയത്തിന് ഒരു ഗ്ലോബല്‍ സ്വഭാവമുണ്ട്'; 'പ്രതി പൂവന്‍കോഴി'യെക്കുറിച്ച് തിരക്കഥാകൃത്ത് ഉണ്ണി ആര്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ നായികയായെത്തുന്ന സിനിമ പ്രതി പൂവന്‍കോഴി നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷയാണ് ആരാധകരിലുളവാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ .

“കലയ്ക്ക്, ചില സിനിമകള്‍ക്ക് ഒക്കെ വളരെ പെട്ടെന്ന് ആസ്വാദകരുമായി കണക്റ്റ് ചെയ്യാന്‍ പറ്റും. ലോകത്തുള്ള ഏതു മനുഷ്യനും ഈ സിനിമയുടെ വിഷയം മനസ്സിലാവും. എല്ലാവര്‍ക്കും മനസ്സിലാവുന്ന ജീവിതസാഹചര്യങ്ങളാണ്. കഥ പറയുന്നത് കോട്ടയം പോലുള്ള ഒരു സ്ഥലത്തിന്റെ പശ്ചാത്തലത്തില്‍ ആണെങ്കിലും വിഷയത്തിന് ഒരു ഗ്ലോബ്ബല്‍ സ്വഭാവമുണ്ട്. സബ് ടൈറ്റില്‍ ഇല്ലെങ്കില്‍ കൂടിയും ഏതു ഭാഷക്കാര്‍ക്കും ഈ സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാവുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്,”” ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറയുന്നു.

ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിലുണ്ട്. ഹൗ ഓള്‍ഡ് ആറിലെ നിരുപമയെ പോലെ മാധുരിയെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മഞ്ജു പങ്കുവയ്ക്കുന്നത്.