പുരുഷന്മാരുടെ സഭയില്‍ സ്ത്രീയുടെ പ്രശ്നം എങ്ങനെ പറയും'സ്ത്രീകളെ മനസ്സിലാക്കുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടാകണം: സാന്ദ്ര തോമസ്

സിനിമാ സംബന്ധമായ എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം അത്യാവശ്യമാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. എല്ലാ സിനിമ സംഘടനകളുടെയും മുന്‍നിരയില്‍ ആണുങ്ങളാണ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ നേതൃസ്ഥാനത്ത് ഒരു സ്ത്രീ ഇല്ല എന്നത് പോരായ്മയാണെന്നും അവര്‍ റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളിലും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുകളിലും മുന്നില്‍ നില്‍ക്കാന്‍ സ്ത്രീകളില്ല, ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുന്നുള്ളു

സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം കൊണ്ടുവരണം. അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളിലാണെങ്കിലും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുകളില്‍ ആണെങ്കിലും മുന്നില്‍ നില്‍ക്കാന്‍ ഒരു സ്ത്രീകളും ഇല്ല.

ഇതെല്ലാം ആണുങ്ങള്‍ ഭരിക്കുന്ന സംഘടനകളാണ്. ഞാന്‍ ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുകയുള്ളു. അല്ലാതെ സ്വാഭാവികമായി അത് പരിഹരിക്കപ്പെടില്ല.

പരാതി നല്‍കിയാല്‍ അവിടെ ആ സ്ത്രീയ്ക്ക് ഒരു സോറിയുടെ ആവശ്യമേ ഉണ്ടാവുകയുള്ളു. പക്ഷെ ആണുങ്ങള്‍ അതിനെ കാണുന്നത് പണത്തിന്റെ രൂപത്തിലാണ്. അവിടെ സ്ത്രീകളെ മനസിലാക്കുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടാകണം. സ്ത്രീ പ്രാതിനിധ്യം എല്ലാ സംഘടനകളിലും ഉണ്ടാകണം. അവര്‍ കൂട്ടിച്ചേര്‍ത്തു.