എന്നോട് ബൂബ് ജോബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു: സമീറ റെഡ്ഡി

തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സമീറ റെഡ്ഡി. മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങി നിന്ന സമീറ റെഡ്ഡി ഇപ്പോൾ ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്.

അതുമായി ബന്ധപ്പെട്ട നിരവധി ബോധവത്കരണ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. മേക്കപ്പ് ഇല്ലാതെയും ഹെയർ ഡൈ ചെയ്യാതെയുമൊക്കെയാണ് സമീറ റെഡ്ഡി ഇപ്പോൾ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ളത്.

എന്നാൽ ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വെച്ച് താൻ നേരിട്ട പ്രതിസന്ധിയെ പറ്റി തുറന്നുപറയുകയാണ് സമീറ റെഡ്ഡി. ശരീരം വണ്ണമില്ലാത്തതുകൊണ്ട് തന്നെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ടെന്നും, കൂടാതെ മാറിടത്തിന് വലിപ്പം കൂട്ടുവാൻ വേണ്ടി തന്നെ പലരും നിർബന്ധിച്ചിട്ടുണ്ടെന്നും സമീറ റെഡ്ഡി വെളിപ്പെടുത്തുന്നു.

“പത്ത് വര്‍ഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു.

Read more

പലവട്ടം ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. അതില്‍ ഞാനിന്ന് സന്തോഷിക്കുന്നു. കാരണം ഞാന്‍ അതില്‍ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം. സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. വിധിക്കാന്‍ നമ്മള്‍ ആരാണ്.” എന്നാണ് മുൻപ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സമീറ റെഡ്ഡി വെളിപ്പെടുത്തിയത്.