അത് വ്യാജ വാര്‍ത്ത, ഞാന്‍ അങ്ങനെ പ്രതികരിച്ചിട്ടില്ല; വ്യക്തമാക്കി സാമന്ത

നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടി സാമന്ത. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാര്‍ത്ത പങ്കുവച്ചാണ് സാമന്തയുടെ ട്വീറ്റ്. ആ പെണ്‍കുട്ടിയെ എങ്കിലും അയാള്‍ ഉപദ്രവിക്കാതിരുന്നാല്‍ നല്ലത് എന്ന് സാമന്ത പറഞ്ഞതായാണ് വാര്‍ത്ത എത്തിയത്.

‘ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല’ എന്നാണ് സാമന്ത പ്രതികരിച്ചിരിക്കുന്നത്. 2017 ഒക്ടോബര്‍ 6ന് ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.

നേരത്തെ ശോഭിതയും നാഗും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് സാമന്തയാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് കൃതൃമായ മറുപടിയും താരം നല്‍കിയിരുന്നു.

”പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒരല്‍പ്പം പക്വത കാണിച്ചു കൂടെ, ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ” എന്നായിരുന്നു സാമന്തയുടെ പ്രതികരണം.