ചൈനയിലെ ഏതോ മനുഷ്യന്‍ ഈനാംപേച്ചിയുടെ ആമാശയത്തില്‍ കൈയിട്ട് കിട്ടിയതാണ് കോവിഡ്, ഈനാംപേച്ചിയും വവ്വാലുമൊക്കെ പിശാചിന്റെ ഗണത്തിലുള്ളവരാണെന്ന് പഴയ ആളുകള്‍ പറയുമായിരുന്നു: സലിം കുമാര്‍

കോവിഡ് കാലത്ത് ചിരി ചിന്തകളുമായി നടന്‍ സലിംകുമാര്‍. കോവിഡ് 19 മഹാമാരിയെക്കുറിച്ച് വളരെ സരസമായാണ് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

സലിം കുമാറിന്റെ വാക്കുകള്‍
ചൈനയിലെ ഏതോ മനുഷ്യന്‍ ഈനാംപേച്ചിയുടെ ആമാശയത്തില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ അസുഖമാണ് കോവിഡ്. പണ്ട് നമ്മുടെ കാരണവന്മാര്‍ക്ക് ദൈവങ്ങളെപ്പോലെ തന്നെ പിശാചുക്കളും ഉണ്ടായിരുന്നു. ഈനാംപേച്ചിയും വവ്വാലുമൊക്കെ പിശാചിന്റെ ഗണത്തിലുള്ളവരാണെന്ന് പഴയ ആളുകള്‍ പറയുമായിരുന്നു. അവര്‍ കുഴപ്പക്കാരാണെന്ന് ആ “അപരിഷ്‌കൃത” മനുഷ്യര്‍ക്ക് വരെ അറിയാമായിരുന്നു. അതു കൊണ്ട് അവരുമായുള്ള സംസ്സര്‍ഗം നന്നല്ല എന്ന് കാരണവന്മാര്‍ നമുക്ക് പറഞ്ഞു തന്നു.

പ്രകൃതിയ്ക്ക് സ്വതസിദ്ധമായുണ്ടായിരുന്ന ഭക്ഷ്യശ്രംഖലയെയെല്ലാം മനുഷ്യന്‍ മറികടന്നു. അങ്ങനെ പറ്റിയതാണ്. ഇനി ദുഃഖിച്ചിട്ട് കാര്യമില്ല. നമ്മളിതൊക്കെ അനുഭവിച്ചേ മതിയാകൂ. പണ്ടത്തെ മനുഷ്യര്‍ ആരാധിച്ചിരുന്നത് മൃഗങ്ങളെയും പക്ഷ്ികളെയുമായിരുന്നു.

വായും ജലവും മൃഗങ്ങളുമൊക്കെ ദൈവങ്ങളായിരുന്നു. ഇപ്പോള്‍ ഈ ദൈവങ്ങളെയൊക്കെ മനുഷ്യന്‍ അടിമകളാക്കി. അങ്ങനെ സംഭവിച്ച അപചയമാണിത്. നമ്മള്‍ ക്ഷണക്കത്ത് അടിച്ച് വിളിച്ചുവരുത്തിയ അപകടമാണിത്.