ഷൂട്ടിംഗിനിടെ മമ്മൂട്ടിക്കുണ്ടായ ബൈക്ക് അപകടം; വെളിപ്പെടുത്തലുമായി സായികുമാർ

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്കുണ്ടായ ബൈക്ക് അപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സായികുമാർ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായ നടൻ മമ്മൂട്ടിക്കുണ്ടായ ഒരു അപകടത്തെക്കുറിച്ച് വെളിപെടുത്തിയിരിക്കുന്നതാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

ബലൂൺ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ബുള്ളറ്റിൽ പോകുന്നതിനിടയാണ് വണ്ടി മറിയുന്നത്. കെെയ്ക്കും മുഖത്തിനും പരിക്കു പറ്റിയിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ തന്റെ മുഖത്തിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അദ്ദേഹം ചോ​ദിച്ചത്. പിന്നീട് നടന്ന ഷൂട്ടിങ്ങിൽ മമ്മൂട്ടിയുടെ നെറ്റിയിൽ ടൗവ്വൽ കെട്ടിയാണ് അഭിനയിച്ചത്.

മുറിവ് മറയ്ക്കാനായിരുന്നു അങ്ങനെ ചെയ്തത്. ചിത്രത്തിൽ ബലൂൺ കച്ചവടക്കാരനായണ് അദ്ദേഹം എത്തിയത്. അതുകൊണ്ട് തന്നെ ആ തലയിലെ കെട്ട് വൃത്തികെടായി മാറിയിരുന്നില്ലെന്നും സായികുമാർ പറഞ്ഞു.  അഭിനയത്തിൽ അത്ര സജീവമല്ലാതിരുന്ന നടൻ വീണ്ടും സജീവമാകുകയാണ്. സിനിമയിൽ നിന്ന് ഇടവേള എടുത്തതിൻ്റെ കാരണം മുൻപ് അദ്ദേഹം പറഞ്ഞിരുന്നു.

അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിന് പ്രധാന കാരണം ഒരു സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിനു ശേഷം അതിന്റെ ഡയറക്ടർ തനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു എന്നതാണ്. തന്നെ വിളിച്ച് രണ്ട് മാസം ഷൂട്ടിങ്ങ് നീട്ടിവെച്ചതായി പറഞ്ഞ ഡയറക്ടറാണ് മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഒരു പക്ഷേ തനിക്ക് അഭിനയിക്കാൻ പാകത്തിന് അതിൽ സീനുകൾ ഇല്ലാത്തത് കൊണ്ടാകാം, അല്ലെങ്കിൽ പിന്നീട് വന്നയാൾ പ്രതിഫലം വാങ്ങാതെയാകും അഭിനയിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താൽ കൂലി കിട്ടണം. ആ സിനിമയിൽ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താൻ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതായിരുന്നു താൻ സിനിമയിൽ നിന്ന് രണ്ട് വർഷം ഇടവേള എടുത്തത്. പലരും പലതും പറഞ്ഞു. തനിക്ക് അവസരങ്ങൾ ഇല്ലാഞ്ഞിട്ടാണ് എന്ന് ഒക്കെ പറഞ്ഞു. താൻ അതൊന്നും മെെൻഡ് ചെയ്തില്ലെന്നും പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സിനിമയിലേക്ക്  എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു