അത് എനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍, നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല: സംഭവിച്ചത് എന്തെന്ന വെളിപ്പെടുത്തലുമായി സായ് പല്ലവി

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നടി സായ് പല്ലവി മലയാളികളുടെ പ്രിയതാരമായി മാറിയത്. നടിയുടെ പുതിയ ചിത്രമാണ് ലൗ സ്റ്റോറി. നാഗ ചൈതന്യ നായകനായി എത്തുന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രത്തില്‍ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. സായ് പല്ലവി പൊതുവെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാറില്ല. നടി നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയത്തിന് ് മറുപടിയുമായി വന്നിരിക്കുകയാണ് താരം.

‘ഈ രംഗത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല. താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല. അതിനോട് താത്പര്യമില്ല. തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചിട്ടില്ല. ക്യാമറാമാന്‍ സമര്‍ത്ഥമായി ചിത്രീകരിച്ച രംഗമാണ് അത്, താനും നാഗചൈതന്യയും യഥാര്‍ത്ഥത്തില്‍ ചുംബിച്ചിട്ടില്ല’- സായി പല്ലവി പറയുന്നു

അതേ സമയം റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് തനിക്ക് താല്‍പര്യം കുറവുള്ളതിന്റെ കാരണവും നടി വ്യക്തമാക്കി. ഒര്‍ജിനല്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മറ്റൊരാള്‍ ചെയ്ത് വെച്ച കഥാപാത്രം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടാറില്ല, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വരുന്നതിനോട് തനിക്ക് തീരെ താല്‍പര്യമില്ലെന്നും സായി പറയുന്നു.

ചുംബന രംഗങ്ങളെ കുറിച്ച് മാത്രമല്ല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞും സായി പല്ലവി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതിന് രണ്ട് കോടി വരെ നല്‍കാമെന്ന് പറഞ്ഞുള്ള ഓഫറുകളും നടി വേണ്ടെന്ന് വെച്ചിരുന്നു. പില്‍ക്കാലത്ത് അതേ കുറിച്ചുള്ള വിശദീകരണവും നടി നല്‍കിയിട്ടുണ്ട്. നല്ലൊരു അഭിനേതാവ് എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സായി പല്ലവി. ധനുഷിനൊപ്പം അഭിനയിച്ച റൗഡി ബേബി എന്ന പാട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.