'സിനിമയിലെ ചില സാഹചര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടതാണ്'; തുറന്നുപറഞ്ഞ് രേവതി

‘രേവതിയും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ഭൂതകാലത്തിന്’ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ് നടി രേവതി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരഭിമുഖത്തിലാണ് താരം സംസാരിച്ചത്.”സാധാരണഗതിയില്‍, ഒരു സിനിമയിലെ സാഹചര്യം യഥാര്‍ത്ഥ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍, നമ്മള്‍ അതില്‍ കൂടുതല്‍ ഇടപെടും. എന്നിരുന്നാലും, ഈ സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും വളരെ യഥാര്‍ത്ഥവും പലര്‍ക്കും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്” രേവതി പറയുന്നു.

ഭൂതകാലത്തിലെ കഥാപാത്രം സങ്കീര്‍ണ്ണമാണ്. നിങ്ങള്‍ക്ക് ഒരു വരിയില്‍ ആ അമ്മയുടെ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ല. ആശ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഇതുകൂടാതെ വളരെ സമയമെടുത്താണ് ആ കഥാത്രത്തെ ഞാന്‍ മനസിലാക്കിയെടുത്തത്” എന്നും രേവതി പറഞ്ഞു.

ഷെയ്ന്‍ നി?ഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാന്‍ ടി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാ?ഗ്രഹണവും ഗോപി സുന്ദര്‍ പശ്ചാത്തലസം?ഗീതവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-ഷഫീഖ് മുഹമ്മദ് പ്രൊഡക്ഷന്‍ ഡിസൈനര്‍ – മനു ജഗദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഏ ആര്‍ അന്‍സാര്‍ ഓഡിയോഗ്രഫി-എന്‍ ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി കിഷന്‍ കോസ്റ്റ്യൂസ്-സമീറ സനീഷ് മേക്കപ്പ്-റോണക്‌സ് സേവ്യര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.