'ആ പുഴു ഒരു ചിത്രശലഭമായി'; വൈറലായി പിഷാരടിയുടെ ക്യാപ്ഷന്‍

നവാഗത സംവിധായിക രത്തീനയുടെ ചിത്രം പുഴുവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ജാതിയതയും വംശീയതയുമെല്ലാം മനസ്സില്‍ നിറഞ്ഞ കുട്ടനെ അത്രയും സൂക്ഷ്മമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ , മമ്മൂട്ടിക്കൊപ്പം പിഷാരടി പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘പുഴു ചിത്രശലഭമായി,'(And the Caterpillar turned into a Butterfly) എന്ന ക്യാപ്ഷനോടു കൂടിയുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലില്‍ വെച്ച് നടന്ന പുഴുവിന്റെ വിജയാഘോഷത്തിനിടയിലെടുത്ത ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങളും അതിന് കൊടുക്കുന്ന ക്യാപ്ഷനും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന റൊഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലിറങ്ങുന്ന നന്‍ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍.