രാം ചരണ്‍ ഹോളിവുഡിലേക്ക്?

ഇന്ത്യന്‍ സിനിമയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ചിരിക്കുകയാണ് ് ‘ആര്‍ ആര്‍ ആര്‍’ സംഘം നേടിയ ഓസ്‌കര്‍. ചരിത്രം കുറിച്ച് ഈ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍ രാം ചരണ്‍ തേജ.

ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് രാം ചരണ്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. താനും കൂടി ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി രാം ചരണ്‍ പറഞ്ഞു.

ഓസ്‌കറില്‍ പങ്കെടുത്ത് തിരിച്ചെത്തിയ രാം ചരണ്‍ ഡല്‍ഹിയില്‍ ഇരുപതാമത് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്‌കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ നിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി,’ നടന്‍ പറഞ്ഞു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ