എത്രയും വേഗം  തീരുമാനം എടുക്കും, എന്ത് പറഞ്ഞാലും പിന്തുണയ്ക്കാമെന്ന് ആരാധകർ ഉറപ്പ് നൽകി; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനി

രാഷ്ട്രീയ പ്രവേശനം  സംബന്ധിച്ച് തീരുമാനം ഉടനെന്ന് രജനികാന്ത്. ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

താൻ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് രജനികാന്ത് പറഞ്ഞു. രാഘവേന്ദ്ര ഹാളിലായിരുന്നു രജിനി മക്കള്‍ മന്റ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം.

ഇന്നത്തെ യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരും ഞാനും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന്  ഉറപ്പു നല്‍കിയിട്ടുണ്ട്. എത്രയും വേഗം  ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- ഇങ്ങനെയായിരുന്നു രജനിയുടെ പ്രതികരണം.