'മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം, ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും'; അഞ്ജലി നായർ

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരിച്ച് ട്വന്റി ട്വന്റി സ്ഥാനാർഥി ആയിരുന്ന അഞ്ജലി നായർ. മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനമുണ്ടെന്ന് അഞ്ജലി നായർ പറഞ്ഞു. ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഞ്ജലി പറയുന്നു.

‘കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണ്. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിൽ എൻ ഡി എ സ്ഥാനാർത്ഥി എന്ന നിലയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന സന്ദർഭമാണ്. പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി..
ഇതിൽ നിന്നും ഊർജം കണ്ടെത്തി എന്നും എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും’- അഞ്ജലി നായർ പറഞ്ഞു