‘ആ ബഹുമതിക്ക് നൽകുന്ന അനാദരവ്’; വൈരമുത്തുവിനെ ഒ.എൻ.വി അവാര്‍ഡിന് തിരഞ്ഞെടുത്തതിനെ കുറിച്ച്  പാർവതി

മീ ടൂ ആരോപിതനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത്. ഒഎൻവി സാർ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാൾക്ക് നൽകുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർവതി പറയുന്നു.

Read more

ഒഎൻവി സാർ നമ്മുടെ അഭിമാനമാണ്. ഒരു കവി എന്ന നിലയ്ക്കും ലിറിസിസ്റ്റ് എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. അദ്ദേഹത്തിന്റെ വർക്കുകൾ ഞങ്ങളുടെ ഹൃദയത്തേയും മനസ്സിനെയും ഏറെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലൈംഗീക ആക്രമണ പരാതി നേരിടുന്ന ഒരാൾക്ക് നൽകുന്നതിലൂടെ ആ ബഹുമതിക്ക് നൽകുന്ന അനാദരവാണ്. പാർവതി തിരുവോത്ത്