അത് മാത്രം ആരോ മോര്‍ഫ് ചെയ്തത്, നഗ്‌ന ഫോട്ടോഷൂട്ട്, പൊലീസിനോട് രണ്‍വീര്‍ സിംഗ്

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചിലര്‍ രംഗത്ത് വന്നതിന് പിന്നാലെ രണ്‍വീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കേസില്‍ രണ്‍വീര്‍ സിംഗ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്‍വീര്‍ സിംഗ് നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഈ ഫോട്ടോയില്‍ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്തതെന്നാണ് രണ്‍വീര്‍ സിംഗ് പൊലീസിന് മൊഴിയില്‍ അവകാശപ്പെടുന്നത്. സ്വകാര്യഭാഗങ്ങള്‍ വ്യക്തമാകുന്ന തരത്തിലെ ഫോട്ടോയില്‍ ആരോ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും മോര്‍ഫ് ചെയ്തിട്ടുണ്ട് എന്നുമാണ് രണ്‍വീര്‍ സിംഗ് മൊഴി നല്‍കിയത്.

നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

നടന്‍ രണ്‍വീര്‍ സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ജയേഷ്ഭായി ജോര്‍ദാര്‍’ ആയിരുന്നു. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചനയും ദിവ്യാംഗ് ഥക്കറായിരുന്നു. ‘ജയേഷ്ഭായി ജോര്‍ദാര്‍’ വലിയ വിജയമായിരുന്നില്ല.