'ഞാനാണ് ജയിച്ചതെന്ന് ഏഷ്യാനെറ്റുകാര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു, നീ എറണാകുളം വിട്ട് പോവുമ്പോള്‍ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓര്‍മ്മിപ്പിക്കണം'

ഇന്‍സ്റ്റഗ്രാം ലൈവില്‍ ഒന്നിച്ചെത്തി മണിക്കുട്ടനും അനൂപ് കൃഷ്ണനും. മണിക്കുട്ടന്റെ വീട്ടിലേക്ക് സര്‍പ്രൈസ് ആയാണ് അനൂപ് എത്തിയത്. മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താനാണ് ബിഗ് ബോസ് വിജയി ആയതെന്ന് ചാനലുകാര്‍ അറിഞ്ഞ് കാണില്ല എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഇതിന് പിന്നിലെ കാരണവും താരം പറയുന്നുണ്ട്.

താന്‍ ലൈവില്‍ വരുന്നില്ലെന്ന പരാതിയായിരുന്നു എല്ലാവര്‍ക്കും എന്ന് പറഞ്ഞാണ് മണിക്കുട്ടന്‍ വീഡിയോ തുടങ്ങുന്നത്. ഇന്ന് വീട്ടിലൊരു ഭയങ്കര സംഭവം നടന്നിരിക്കുകയാണ്. ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടയില്‍ സെലിബ്രിറ്റി സുഹൃത്തുക്കളാരും തന്റെ വീട്ടില്‍ വന്നിട്ടില്ല. അത്തരത്തില്‍ ഒരു ചരിത്രനിമിഷം ഉണ്ടായിരിക്കുകയാണ്. തന്റെ ഒരു സുഹൃത്ത് ഇവിടെ വന്നിട്ടുണ്ട്.

തന്റെ സുഹൃത്താണെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കും അദ്ദേഹമൊരു സെലിബ്രിറ്റിയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അനൂപ് കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. നേരത്തെ അനൂപ് വീട്ടില്‍ വന്നപ്പോള്‍ അമ്മയ്ക്കും പപ്പയ്ക്കും കോവിഡ് ആയിരുന്നു. അവര്‍ക്ക് കോവിഡ് നെഗറ്റീവ് ആയപ്പോഴാണ് അനൂപ് വീണ്ടും എത്തിയതെന്ന് മണിക്കുട്ടന്‍ പറയുന്നത്. അതേസമയം, അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്ളാറ്റ് അന്വേഷിച്ച് പോയതായും മണിക്കുട്ടന്‍ പറയുന്നു.

കോണ്‍ഫിഡന്റിന്റെ ഫ്ളാറ്റ് എന്ന് പറഞ്ഞ് വരുന്ന വഴിക്ക് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു. അതില്‍ എവിടെയെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചതായി അനൂപ് പറയുമ്പോള്‍ ‘അളിയാ ഞാനൊരു സംശയം പറയട്ടേ, ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഇതുവരെ അവര്‍ ആരും എന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വിട്ട് പോവുമ്പോള്‍ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓര്‍മ്മിപ്പിക്കണം’ എന്ന് തമാശരൂപേണ പറയുന്നു.

View this post on Instagram

A post shared by Manikuttan TJ (@manikuttantj)

Read more