എന്നെ ഫോളോ ചെയ്യാത്തത് കൊണ്ട് ഞാനും ഒഴിവാക്കി പക്ഷേ അവര്‍ എന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞുനോക്കും: നമിത പ്രമോദ്

നടി നമിത പ്രമോദ് വളരെ വൈകിയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. വൈകിയാണ് എത്തിയതെങ്കിലും മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇപ്പോള്‍ ഉള്ളത്. അതില്‍ ഒരെണ്ണം ഉപയോഗിക്കുന്നത് തന്നെ ഫോളോ ചെയ്യാത്ത നടിമാരുടെ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കാനാണെന്നാണ് താരം പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

“എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.” നമിത പറഞ്ഞു.

അച്ഛന്റെ ഫോണിലെടുക്കുന്ന ഫോട്ടോകളാണ് ഇടുന്നത്. അതിനാലാണ് തനിക്ക് ഫോളോവേഴ്‌സ് ഇല്ലാത്തതെന്നും നമിത വ്യക്തമാക്കി. ” ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകി അക്കൗണ്ട് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ടുതന്നെ ഫോളോവേഴ്സും നന്നെ കുറവാണ്. ഇന്‍സ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കുമായി പ്രൊഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണ്. എന്നിക്കത് പറ്റില്ല. നമിത കൂട്ടിച്ചേര്‍ത്തു.

Latest Stories

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി