എന്റെ ഭാര്യ ഫെമിനിസ്റ്റും കമ്മ്യൂണിസ്റ്റും എത്തിസ്റ്റുമാണ്: വിനയ് ഫോര്‍ട്ട്

വളരെ കുറച്ച് ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് വിനയ് ഫോർട്ട്. ഇപ്പോഴിതാ തൻ്റെ ഭാര്യ സൗമ്യയെക്കുറിച്ചും അവരുടെ രാഷ്ട്രിയത്തെക്കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോർട്ട്. അയാം വിത്ത് ധന്യാ വർമ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫെമിനിസത്തെ കുറിച്ചും തനിക്ക് ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും വിനയ് മനസ്സ് തുറന്നത്.

സമൂഹത്തിൽ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് കല്ല്യാണം കഴിക്കുന്നത് വരെ എനിക്ക് മനസിലായിട്ടില്ലായിരുന്നു. ഞാൻ പലപ്പോഴും ആലോചിക്കും എന്താണ് ഫെമിനിസമെന്ന്. താൻ ഒരു ഹ്യൂമനിസ്റ്റാണ്. മനുഷ്യരിൽ മാത്രം വിശ്വസിക്കുന്ന വ്യക്തിയാണ്. എന്തിനാണ് സ്ത്രികൾ ഫെമിനിസം പറയുന്നതെന്ന് പോലും ചിന്തിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകൾക്ക് കുറേ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുമ്പോളും തനിക്ക് അതിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനെക്കുറിച്ച് തന്നെ പഠിപ്പിച്ചത് തന്റെ ഭാര്യയാണ്. തന്റെ വീട്ടിൽ അമ്മയും സഹോദരിയുമുണ്ടായിട്ടും കല്ല്യാണ ശേഷമാണ് തനിക്ക് സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ മനസിലായത്. എന്തൊക്കെ ബുദ്ധിമുട്ടുകൾ സ്ത്രീകൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് തന്റെ മുഖത്ത് നോക്കി സൗമ്യ പറഞ്ഞ് തന്നു. അതായത് ഒരു സ്ത്രീയുടെ ജീവിതമെന്താണെന്നും അവൾ സമൂഹത്തിൽ നിന്നും ഏതൊക്കെ രീതിയിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതെന്നും കൃത്യമായി അവൾ പറഞ്ഞു.

ബസിൽ പോകുമ്പോഴായാലും രാത്രി 7മണിക്ക് ശേഷം റോഡിലൂടെ നടന്നുപോകുമ്പോഴായാലും എന്തൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് അവളെനിക്ക് ബോധ്യപ്പെടുത്തി തന്നു എന്ന് പറയാനാണ് തനിക്ക് ഇഷ്ടം. ഞാനൊക്കെ സുഖമായി സിനിമ കാണുന്ന തിയേറ്ററുകളിൽ നിന്നെല്ലാം അവർ നേരിടുന്ന ദുർഘടമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അവൾ തന്റെ മുഖത്ത് നോക്കി പറഞ്ഞു.

തന്റെ ഭാര്യ ഫെമിനിസ്റ്റാണ്, കമ്യൂണിസ്റ്റാണ് കൂടാതെ എത്തിസ്റ്റുമാണ്.സൗമ്യ  എല്ലാം വളരെ ലിറ്ററലായി എനിക്ക് പറഞ്ഞ് തരും. താൻ ഈ പ്രായത്തിലും അവളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുകയാണ്. പ്രത്യോകിച്ച് ഒരു സ്ത്രിയോടെയെങ്ങനെ പെരുമാറണമെന്ന് വരെ. എന്നാൽ ഇത് മുഴുവൻ തന്നെ പഠിപ്പിച്ച് ഒരു തരത്തിൽ എന്നെ എജ്യുക്കേറ്റ് ചെയ്ത വ്യക്തിയാണ് സൗമ്യയെന്നും വിനയ് ഫോർട്ട് പറഞ്ഞു.