'അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് അത്, ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല'; 'രണ്ടാമൂഴത്തെ' കുറിച്ച് മോഹൻലാൽ

രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് മോഹൻലാൽ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. എന്നാൽ നടന്നില്ല.

അന്നാണെങ്കില്‍ തീര്‍ച്ചയായും അത് സിനിമയായെനെ ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴത്തിൻ്റെ ചർച്ചയ്ക്ക് ശേഷം ഇപ്പോൾ താൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അന്ന് മലയാള സിനിമയിൽ ഒരുപാടു മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു അത്.  സെറ്റുകളിൽ നിന്നു പുറത്തേക്കു വന്ന സിനിമയാണ് ഓളവും തീരവും. ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തങ്ങൾ ഷൂട്ട് ചെയ്തത്. പ്രിയദർശനാണ് സംവിധാനം. ക്യാമറ സന്തോഷ് ശിവൻ. അന്നത്തെ ലെൻസിങ് ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പഴയ സിനിമ കാണുന്ന പോലെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് ശേഷം താൻ മധു സാറിനെ പോയി കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. എം .ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലിനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ എം.ടി. പിന്നീട് തിരക്കഥ തിരിച്ചുവാങ്ങുകയായിരുന്നു.

Latest Stories

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ശുഭാൻഷുവും സംഘവുമായി ആക്സിയം 4 വിക്ഷേപണം ഇന്ന് ഉച്ചക്ക് നടക്കും

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ