കടുവയില്‍ മോഹന്‍ലാലും? വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ കാണാന്‍ ആകാംക്ഷയോടെ കടുവയെയും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയില്‍ കടുവയില്‍ മോഹന്‍ലാലും വേഷമിടുന്നുവെന്ന് വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് പൃഥ്വിരാജ്.

അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ അത്തരത്തിലൊരു അതിഥിവേഷമില്ല. അദ്ദേഹം പറയുന്നു. കടുവയിലെ നടന്‍, സിനിമയുടെ നിര്‍മാതാവ്, അതിനെല്ലാമുപരി ഒരു സിനിമാപ്രേമി എന്നനിലയില്‍ ഈ സിനിമ വിജയിച്ചുകാണാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും കാരണം, മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകള്‍ വീണ്ടും നിര്‍മിക്കാന്‍ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. .

അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് നായകനാവുന്ന കടുവയിലെ ആദ്യഗാനം പുറത്തിറങ്ങി. പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍ എന്ന് തുടങ്ങുന്ന ഗാനം ലിറിക്കല്‍ വീഡിയോ ആയാണ് എത്തിയിരിക്കുന്നത്.

ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേതാ അശോക് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്സ് ബിജോയി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ.

ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.