മോഹന്‍ലാല്‍ ഇനി 'ജിം കെനി'; ഭദ്രന്റെ അടുത്ത ചിത്രം വരുന്നു

‘സ്ഫടികം’ സിനിമയുടെ റീ റിലീസിന് ശേഷം മോഹന്‍ലാലുമായി പുതിയൊരു സിനിമ ഉണ്ടാകുമെന്ന് സംവിധായകന്‍ ഭദ്രന്‍. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരികെ എത്തുമെന്നും ഒരു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നാണ് ഭദ്രന്‍ പറയുന്നത്.

വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍. ‘ജൂതന്‍’ സിനിമയുടെ സ്‌ക്രിപ്റ്റ് റെഡിയാണ്. മറ്റൊന്ന് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും ‘ജിം കെനി’ എന്നാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ശക്തമായ കഥാപത്രങ്ങളുള്ള ഒരു റോഡ് മൂവിയാണ് ഇത് എന്നാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നത്. അതേസമയം, ഫെബ്രുവരി 9ന് ആണ് സ്ഫടികം തിയേറ്ററുകളില്‍ എത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതും ദൈര്‍ഘ്യം കൂട്ടിയുമാണ് സിനിമ എത്തുന്നത്.

Read more

പുതിയ സ്ഫടികം വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ്. സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂര്‍ണ തികവോടെ തിയേറ്ററില്‍ തന്നെ കാണണം. മാത്രമല്ല മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട് എന്നും ഭദ്രന്‍ വ്യക്തമാക്കുന്നുണ്ട്.