ഇതൊക്കെ അപ്പുവിന്റെ പ്രായത്തിൽ ഞാനും ആഗ്രഹിച്ച കാര്യങ്ങൾ തന്നെ, പക്ഷേ

പ്രണവിനെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ. പ്രണവിനെ പോലെ യാത്രകൾ ചെയ്യാൻ തനിക്കും താത്പര്യമുണ്ടായിരുന്നുവെന്നും എന്നാൽ സാധിച്ചില്ലെന്നും വനിതയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇതൊക്കെ അപ്പുവിന്റെ പ്രായത്തിൽ ഞാനും ആ ഗ്രഹിച്ച കാര്യങ്ങൾ തന്നെ. അന്ന് ‘ബാക്ക് പാക്ക്’ ഒന്നുമില്ലെങ്കിലും ഒരു ബാഗുമെടുത്ത്  യാത്ര പോകാൻ തോന്നിയിരുന്നു. പക്ഷേ,  പലതു കൊണ്ടും ചെയ്യാനായില്ല.

ഇന്നിപ്പോൾ അയാളുടെ  രീതികൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. അതുപോലെ യാത്ര ചെയ്യാൻ എനിക്കും  ഇ ഷ്ടമാണ്. പക്ഷേ, എന്റെ യാത്രകളെല്ലാം  ഇപ്പോൾ ‘ലക്ഷൂറിയസ് പ്രൈവസിയിലായി’ മാറിക്കഴിഞ്ഞു. അപ്പുവിനെ പോലെ ബസ്സിലോ ലോറിയിലോ ട്രെയിനിലോ എനിക്കു പോകാനാകുന്നില്ല. ഞാനപ്പോൾ ഫ്ലൈറ്റിനെ കുറിച്ച് ആലോചിക്കും. അറിഞ്ഞോ അറിയാതെയോ യാത്രകളെല്ലാം അത്തരമൊരു ട്രാക്കിലേക്ക് ആയിപ്പോയി അദ്ദേഹം വ്യക്തമാക്കി.