പുതുതലമുറ നടന്മാര്‍ക്ക് ആ അവസരം ലഭിക്കുകയാണെങ്കില്‍ അവര്‍ എന്നേക്കാള്‍ ഉയരത്തിലെത്തും: മോഹന്‍ലാല്‍

മോഹന്‍ലാലിലെ നടന്‍ ഇന്ന് കാണുന്ന ഉയരത്തിലെത്തിയത് എങ്ങനെയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ആ ഉത്തരം അദ്ദേഹം തന്നെ പറയുന്നു. താന്‍ വളര്‍ന്നുവന്ന കാലഘട്ടം തന്നെയാണ് അതിന് ഏറ്റവും വലിയ അനുഗ്രഹമായതെന്നാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍.

ഏറ്റവും വലിയ എഴുത്തുകാര്‍, വലിയ സംവിധായകര്‍ എന്നിവരുടെ പ്രതിഭ ഏറ്റവും ജ്വലിച്ചുനിന്ന സമയവുമായിരുന്നു എന്റെ വളര്‍ച്ചാകാലം. മത്സരിച്ച് എഴുതുകയും മത്സരിച്ച് സംവിധാനം ചെയ്യുകയും ചെയ്തിരുന്ന കാലം. അതാണ് എന്നില്‍ പ്രവര്‍ത്തിച്ചതും.

അതാണ് എനിക്ക് തുണയായതും. പുതുതലമുറയില്‍പ്പെട്ട നടന്മാര്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുന്നതെങ്കില്‍ അവര്‍ എന്നേക്കാള്‍ മുകളില്‍ പോകും. ഒരു മാഗസിനുമായുള്ള അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു