പ്രണയരംഗങ്ങളില്‍ കട്ട് പറഞ്ഞാലും ഞാന്‍ അവസാനിപ്പിക്കാറില്ല: കാരണം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സംവിധായകര്‍ കട്ട് പറഞ്ഞാലും താന്‍ അത് അവസാനിപ്പിക്കാറില്ലെന്ന് മോഹന്‍ലാല്‍. ഷോയില്‍ നടന്‍ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രണയരംഗങ്ങളില്‍ ലാലിനോടൊപ്പം അഭിനയിക്കാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്ന് ആ കാലത്ത് ലാലിനോടൊപ്പം അഭിനയിച്ച എല്ലാ നടിമാരും പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള രംഗങ്ങളില്‍ ലാല്‍ കഥാപാത്രമായി മാറി അഭിനയിക്കുകയാണ് പിന്നീട് എപ്പോഴാണ് മോഹന്‍ലാല്‍ ആകുന്നത്. എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

ഇതിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ , ‘ഇത് ഒരു മേക്ക് ബിലീഫ് എന്നൊരു സംഭവമാണ്. ഇപ്പോള്‍ ദൃശ്യം കണ്ടിട്ട് മോഹന്‍ലാലും മീനയും ആ കുടുംബവും ശരിക്കും കുടുംബമായി എന്നൊക്കെ പറയണമെങ്കില്‍ അവരെയും നമ്മള്‍ കംഫര്‍ട്ടബിള്‍ ആയി കൊണ്ട് വരണം. എന്നാലാണ് നമുക്കും സൗകര്യമായിട്ട് അഭിനയിക്കാന്‍ പറ്റുകയുള്ളു.,’

‘ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ എന്ന് പാടുമ്പോള്‍ അതില്‍ അവര്‍ ആ മാന്‍കിടാവിനെ പോലെ ആയി മാറുകയും അവര്‍ അതുപോലെ പ്രതികരിക്കുകയും വേണം. അങ്ങനെയുള്ള രംഗങ്ങളില്‍ അവരെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

കട്ട് എന്ന് പറയുന്നതോടെ അവരില്‍ നിന്ന് അത് പോകും. പക്ഷെ എനിക്ക് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.