മോന്‍സണ്‍ മാവുങ്കല് തന്ന മോതിരം അണ്ണന്റെ കൈയിലുണ്ടോ എന്ന് ചോദ്യം; മറുപടിയുമായി ലേഖ ശ്രീകുമാര്‍

 

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മോന്‍സന്‍ മാവുങ്കലിനെ കുറിച്ച് വാചാലനായുള്ള എംജി ശ്രീകുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുരാവസ്തുവിന്റെ പേര് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മോന്‍സന് നിരവധി താരങ്ങളുമായി സൗഹൃദമുണ്ട്. മോന്‍സണ്‍ കൊടുത്ത മോതിരത്തെ കുറിച്ചുള്ള എംജിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അന്നത്തെ മോതിരത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ നല്‍കിയ മറുപടി വൈറലായി കൊണ്ടിരിക്കുകയാണ്.

എംജി ശ്രീകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ലേഖ എത്തിയത്. നിങ്ങള്‍ ഭൂമിയില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നോ, നിങ്ങള്‍ എത്ര പണം ശേഖരിച്ചുവെന്നോ എത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ടെന്നോ പ്രശ്നമല്ല. നിങ്ങള്‍ ജീവിതത്തില്‍ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷന്റെ അളവാണ് പ്രധാനം എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇതിനു താഴെയാണ് കമന്റുകള്‍ എത്തിയത്. ബ്ലാക് ഡയമണ്ട് മോതിരത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ മറുപടിയും നല്‍കിയിരുന്നു. അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈടിലുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ലേഖയുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നത്. വേണോയെന്നായിരുന്നു ലേഖ തിരിച്ച് ചോദിച്ചത്.