'നമ്മുടെ സന്തോഷം മറ്റൊരാളുടെ കൈയിലാവരുത്': മേതില്‍ ദേവിക

ആരെയും ആശ്രയിക്കാതെ ജീവിക്കുകയാണെങ്കില്‍ ജീവിതത്തില്‍ വിജയിക്കാന്‍ ആര്‍ക്കും സാധിക്കുമെന്ന് മേതില്‍് ദേവിക. എങ്ങനെയാണ് ഒരാള്‍ക്ക് ജീവിത വിജയം നേടാനാവുക എന്ന ചോദ്യത്തോട് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

‘ജീവിതത്തില്‍ ഒരാളെയും ആശ്രയിക്കാതിരിക്കുക. സാമ്പത്തികമായിട്ടും ശാരീരികമായിട്ടും. കൂടാതെ ഇമോഷണലിയും അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ വിജയിക്കാം. അല്ലാതെ ഇതില്‍ ഏതെങ്കിലും ഒന്ന് പോയി കഴിഞ്ഞാല്‍ പിന്നെ പണിയാകും.

‘സ്ത്രീയായാലും പുരുഷനായാലും ഫിനാന്‍ഷ്യലി സ്റ്റെബിളാവുക എന്നതാണ്. സാമ്പത്തികമായി ഒരു നല്ല നിലയില്‍ എത്തിയാല്‍ നമ്മള്‍ ഏറെക്കുറെ വിജയിക്കും. അതിനൊപ്പം നമ്മുടെ സന്തോഷം നമ്മള്‍ തന്നെ കണ്ടെത്തുക. നമുക്ക് നമ്മളോട് തന്നെ മതിപ്പ് തോന്നും. ഇമോഷണലി നമ്മളെ പിന്തുണയ്ക്കാന്‍ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തണം,’

‘കലകളിലൂടെയോ കുക്കിങ്ങിലൂടെയോ എങ്ങനെയും അതാണ്. പേരും പ്രശ്സതിയുമൊക്കെ വരുന്നത് പിന്നീടാണ്. ഒരാളെ ആശ്രയിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ സന്തോഷം ഒരിക്കലും മറ്റൊരാളുടെ കൈയ്യിലാവരുത്. കണ്ണാടിയില്‍ നോക്കി നമ്മള്‍ ഹാപ്പിയാണോ എന്ന് നമ്മള്‍ തന്നെ ഉറപ്പ് വരുത്തണം’ ദേവിക കൂട്ടിച്ചേര്‍ത്തു.