നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാല്‍...; വിദ്യാസാഗറിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മീന

നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ ഈയിടെയാണ് അന്തരിച്ചത്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്

”നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ വേഗം ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളില്‍ എന്നും നിങ്ങളുണ്ടാകും. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു.

ഞങ്ങള്‍ക്ക് തീര്‍ച്ചയായും അവ ആവശ്യമാണ്. ഞങ്ങളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദിയുണ്ട്. ആ സ്‌നേഹം ഞങ്ങളറിയുന്നു” മീന കുറിച്ചു. കഴിഞ്ഞ ജൂണ്‍ 28നാണ് വിദ്യാസാഗര്‍ വിടപറയുന്നത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങള്‍ തുടര്‍ന്നു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2009 ജൂണിലാണ് മീനയും സാഗറും വിവാഹിതരായത്.ബാലതാരമായ നൈനിക മകളാണ്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം