ഒരു സ്‌മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമയാണ് അനന്തഭദ്രം, 16 വര്‍ഷമായി മദ്യപാനമില്ല: മനോജ് കെ. ജയന്‍

നടന്‍ മനോജ് കെ ജയന്റെ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടത് ‘അനന്തഭദ്രം’ സിനിമയിലെ ദിഗംബരന്‍ ആണ്. അന്നുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകര്‍ച്ചയിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആ സിനിമയ്ക്ക് ശേഷം താന്‍ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതിനെ കുറിച്ച് നടന്‍ സംസാരിച്ചിരുന്നു.

എം.ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് മനോജ് കെ ജയന്‍ സംസാരിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ചില സദസ് ഉണ്ടാകുമല്ലോ ആ സദസില്‍ കൂടാറുണ്ടോ എന്ന ചോദ്യത്തിനാണ് താരെം മറുപടി പറഞ്ഞത്. നേരത്തെയൊക്കെ താന്‍ മദ്യപിക്കാറുണ്ടായിരുന്നു.

ഒരു സ്‌മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും. ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല. തന്റെതായ സ്ഥലത്ത് ഇരുന്നിട്ടുള്ള പരിപാടി ആയിരുന്നു. താന്‍ മാത്രം. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി.

മോള്‍ ഒരു ഒന്നിലോ രണ്ടിലോ ഒക്കെ ആയപ്പോഴാണ്. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഇല്ല എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. താന്‍ ഒരുപാട് പേടിച്ച് ചെയ്ത സിനിമയാണ് അനന്തഭദ്രമെന്നും താരം പറയുന്നുണ്ട്. സത്യം പറഞ്ഞാല്‍ താന്‍ പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് പേടിച്ച് ചെയ്ത സിനിമയാണ് അനന്തഭദ്രം.

ഓരോ ഷോട്ട് കഴിയുമ്പോഴും സന്തോഷ് ശിവന്‍ വിശ്രമിച്ചോളൂ ലൈറ്റപ്പ് ചെയ്യട്ടെയെന്ന് പറയും അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം സ്പീഡാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്.

ഒന്ന് ഇരിക്കാന്‍ പോലും സമ്മതിക്കാതെയാണ് സന്തോഷേട്ടന്‍ ആ സിനിമ എടുത്തത്. അസാധ്യ കലാകാരനാണ്. താന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും.

Read more

എന്നാല്‍ മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കും എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. 2005ല്‍ ആണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ അനന്തഭദ്രം റിലീസ് ആകുന്നത്. പൃഥ്വിരാജ് നായകനായ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.