മകളുടെ ജീവിതം എന്താകുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവും.. മറവി എനിക്ക് അനുഗ്രഹമായി തോന്നിയിട്ടുണ്ട്: മഞ്ജു വാര്യര്‍

ജീവിതത്തില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തപ്പോള്‍ തന്റെ അച്ഛന് ആശങ്ക വന്നിട്ടുണ്ടാവുമെന്ന് നടി മഞ്ജു വാര്യര്‍. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ താന്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. ചി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ താന്‍ നോക്കാറുള്ളു എന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ പ്രോഗ്രാമില്‍ മഞ്ജു സംസാരിച്ചത്.

ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛന്‍ പറഞ്ഞു എന്നതിന്റെ പേരില്‍ താന്‍ തീരുമാനം എടുത്തിട്ടില്ല. തനിക്ക് ആ സമയത്ത് ഉണ്ടാവുന്ന തോന്നലിന് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം.

45 വയസാവുമ്പോള്‍ അവള്‍ തനിച്ചാവില്ലേ, അവള്‍ക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ അലട്ടിയിട്ടുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അതുപോലെ മറവി തനിക്ക് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. തനിക്ക് അത്രയ്ക്കൊന്നും മെമ്മറി പവറില്ല.

ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഓര്‍ത്തോര്‍ത്ത് വയ്ക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങളും മറന്ന് പോവാറുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് തനിക്ക് ഇല്ല എന്നാണ് മഞ്ജു പറയുന്നത്.