ചേട്ടാ എന്ന് വിളിച്ച് പ്രണവ് വന്നു, നടന്‍ ആണെന്ന് മനസിലാക്കി ബഹുമാനം തരികെയായിരുന്നു: മണിക്കുട്ടന്‍

മരക്കാര്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് പ്രണവിനെ കണ്ടതിനെ കുറിച്ച് പറഞ്ഞ് നടന്‍ മണിക്കുട്ടന്‍. ചേട്ടാ എന്ന് വിളിച്ചു വന്ന പ്രണവിനെ കണ്ടപ്പോള്‍വളരെ സന്തോഷം തോന്നിയെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറയുന്നത്.

താന്‍ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനില്‍ ആണ്. തനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ചേട്ടാ എന്നു വിളിച്ച് അടുത്തു വന്നു. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

കാരണം താന്‍ ആരാധിക്കുന്ന ലാല്‍ സാറിന്റെ മകന്‍ തന്നെ ആദ്യമായി കാണുമ്പോള്‍ ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയാണ്. തന്നെ അടുത്ത് അറിയില്ലെങ്കിലും താന്‍ ഒരു നടനാണെന്ന് മനസിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാര്‍ഹമാണ് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. കുഞ്ഞാലി നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ ചിത്രത്തില്‍ വേഷമിട്ടത്.