മമ്മൂക്കയ്ക്ക് ഇത് ശരിയാവുമോ, ഇതൊരു പയ്യന്റെ ഹെയര്‍ സ്റ്റൈല്‍ ആണ്.. ആള്‍ക്കാര്‍ കൂവും എന്ന് പറഞ്ഞവരുണ്ട്: സിദ്ദിഖ് പറയുന്നു

2003ല്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ ഹിറ്റ് ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. സിനിമയിലെ സത്യപ്രതാപന്‍ എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എസ്പി എന്ന കഥാപാത്രം വളരെ വ്യത്യസ്തനായതിന്റെ പിന്നിലെ ക്രെഡിറ്റ് മുഴുവന്‍ മമ്മൂട്ടിക്ക് ആണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ് ഇപ്പോള്‍.

ആ സിനിമ കണ്ടവര്‍ക്കെല്ലാം ഓര്‍മ്മ ഉണ്ടാവും മമ്മൂക്കയുടെ ഗെറ്റപ്പ്. വളരെ സുമുഖനായ, സുന്ദരനായ മമ്മൂക്കയായിരുന്നു. അതിന് മുമ്പുള്ള മമ്മൂക്കയുടെ കുറേ സിനിമകള്‍ പരാജയമായിരുന്നു. ആ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ക്രോണിക് ബാച്ചിലറില്‍ മമ്മൂക്ക വളരെ വ്യത്യസ്തനായിരുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ മമ്മൂക്കയ്ക്ക് തന്നെയാണ്.

ഹെയര്‍സ്റ്റെല്‍ മമ്മൂക്കയുടെ സജഷന്‍ ആയിരുന്നു. അത് കുഴപ്പമാവുമോ എന്ന് നമുക്കെല്ലാം ഭയമുണ്ടായിരുന്നു. സെറ്റില്‍ വന്ന പല സംവിധായകരും ഇത് ഒരു പയ്യന്റെ ഹെയര്‍ സ്‌റ്റൈല്‍ ആണ്, മമ്മൂക്കയ്ക്ക് ശരിയാവുമോ ആളുകള്‍ കൂവുമോ എന്നൊക്കെ പറഞ്ഞു. അപ്പോഴൊക്കെ നമുക്ക് ടെന്‍ഷനാണ്.

ഈ ടെന്‍ഷന്‍ മമ്മൂക്കയോട് പറയുകയും ചെയ്തു. മമ്മൂക്ക ചിരിച്ചിട്ട് പറഞ്ഞു അതെനിക്ക് വിട്ടേക്ക് എന്ന് പറഞ്ഞു. ആ ആത്മവിശ്വാസമാണ് തനിക്ക് ഏറ്റവും മമ്മൂക്കയോട് ബഹുമാനം തോന്നിയത്. വളരെ മുമ്പേ തന്നെ അത് മുന്‍കൂട്ടിക്കാണാനും ഈ കഥാപാത്രത്തെ ഞാന്‍ ചെയ്യാന്‍ പോവുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു.

Read more

അദ്ദേഹം വളരെ പ്ലാന്‍ഡ് ആണെന്ന് മനസിലാക്കുന്നത് ഓരോ സീനിലും അഭിനയിച്ച് തുടങ്ങുമ്പോഴാണ്. ഒരു ക്രിയേറ്റര്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഒരു ആക്ടര്‍ എന്താണ് അതിനകത്തേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ക്രോണിക് ബാച്ചിലറിലെ മമ്മൂക്കയുടെ ഗെറ്റപ്പും പെര്‍ഫോമന്‍സും എന്നാണ് സിദ്ദിഖ് സഫാരി ടിവിയില്‍ പറയുന്നത്.