ലോക്ഡൗണിന് ശേഷം മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്: കാത്തിരിപ്പിന് ശേഷമുണ്ടായ കല്യാണമെന്ന് ഗോകുലന്‍

കോവിഡ് ലോക്ഡൗണിനിടെ വിവാഹിതനായിരിക്കുകയാണ് മലയാളികളുടെ “ജിബ്രൂട്ടന്‍”. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഗോകുലന്റെയും ധന്യയുടെയും വിവാഹം. ലോക്ഡൗണിന് ശേഷം മമ്മൂട്ടി വീട്ടിലേക്ക് ക്ഷണിച്ച കാര്യമാണ് ഗോകുലന്‍ പങ്കുവെയ്ക്കുന്നത്.

“”ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷം അറിയിച്ചു. ഒരുപാടു പേര്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചതായിരുന്നു എന്റെ വിവാഹം. കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കല്ല്യാണമല്ലേ”” എന്ന ഗോകുലന്‍ മനോരമയോട് പറഞ്ഞു.

ജയസൂര്യ നായകനായ “പുണ്യാളന്‍ അഗര്‍ബത്തീസ്” എന്ന സിനിമയില്‍ ഗോകുലന്‍ ചെയ്ത ജിംബ്രൂട്ടന്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. “ഉണ്ട”, “എന്റെ ഉമ്മാന്റെ പേര്”, “വാരിക്കുഴിയിലെ കൊലപാതകം”, “പത്തേമാരി” എന്നിവയാണ് ഗോകുലന്‍ വേഷമിട്ട ശ്രദ്ധേയമായ ചില സിനിമകള്‍.