ഇനി ഞങ്ങളെ ആരെങ്കിലും തിരിഞ്ഞു നോക്കുമോ: മേജര്‍ രവി

തീരദേശനിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളിലെ എല്ലാ താമസക്കാര്‍ക്കും നഷ്ടപരിഹാരതുക ലഭിച്ചില്ലെന്ന് സംവിധായകനും ഫ്‌ലാറ്റുടമകളില്‍ ഒരാളുമായ മേജര്‍ രവി കേരള കൗമുദിയോട് പറഞ്ഞു.

എനിക്ക് കിട്ടിയോ എന്നല്ല, ഇതിനകത്ത് താമസിച്ച ആള്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും നഷ്ടപരിഹാര തുക കിട്ടുന്നതുവരേയ്ക്കും നമ്മള്‍ ആരും സന്തോഷവന്മാരല്ല. “നഷ്ടപരിഹാര തുക കിട്ടിക്കഴിഞ്ഞാല്‍ അതുകൊണ്ട് ചിലര്‍ക്ക് ഉപകാരമുണ്ട്. ഇനിയും കിട്ടാത്തവരുണ്ട്. ഇത് പൊളിഞ്ഞുവീണാല്‍ പിന്നെ അരെങ്കിലും തിരിഞ്ഞുനോക്കുമോ ഞങ്ങളെ. അതുകൊണ്ട് ഇക്കാര്യങ്ങളൊക്കെ കമ്മിഷനെ കണ്ട് പറഞ്ഞിട്ടുണ്ട്. എന്താവും എന്നതുള്ളത് ആ സമയത്ത് കാണാം”- മേജര്‍ രവി പറഞ്ഞു.

വര്‍ഷങ്ങളോളം താമസിച്ച ഫ്ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.