അയാള്‍ ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം: അനുഭവം പങ്കുവെച്ച് നടി

ബാലതാരമായി വേഷമിട്ടുകൊണ്ടായിരുന്നു നടി മഹിമയുടെ സിനിമാ പ്രവേശം. കന്മദം ആണ് ഇവരുടെ ആദ്യ ചിത്രം. പിന്നീട് നിരവധി സീരിയലുകളും 75 ഓളം സിനിമകളും ചെയ്തു. ഇപ്പോഴിതാ കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ തനിക്ക് പല തരത്തിലുള്ള മോശമായ അനുഭവങ്ങളാണ് സിനിമാമേഖലയില്‍ നിന്ന് നേരിടേണ്ടി വന്നതെന്നാണ് മഹിമ പറയുന്നത്.

ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ ശ്രീകണ്ഠന്‍ നായരുമായി സംസാരിക്കുകയായിരുന്നു നടി മഹിമ. മഹിമയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.ചില സംവിധായകര്‍ക്ക് ഒട്ടും ബഹുമാനം ഇല്ല, അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്‍ക്കുന്നു.

ഇത് ലൊക്കേഷനില്‍ സ്ഥിരം ആണ്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോള്‍ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്നമം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി- മഹിമ പറഞ്ഞു.

Read more

അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ഒരു ശത്രുത പോലെയാണ്. മറ്റേതെങ്കിലും സിനിമയില്‍ അവസരം കിട്ടിയാലും അത് നഷ്ടപ്പെടുത്തികളയും.മഹിമ കൂട്ടിച്ചേര്‍ത്തു.