നിങ്ങള്‍ ചെയ്തത് വൃത്തികേട്; കയറിപ്പിടിക്കാന്‍ ശ്രമിച്ച അധ്യാപകനോട് പറയാന്‍ അച്ഛന്‍ പറഞ്ഞുവിട്ടു: മാലാ പാര്‍വ്വതി

ചെറുപ്പകാലത്ത് അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ്് മാലാ പാര്‍വ്വതി. ദുരനുഭവം നേരിട്ടപ്പോള്‍ തനിക്ക് അച്ഛന്‍ നല്‍കിയ ധൈര്യത്തെ കുറിച്ചും നടി പറയുന്നുണ്ട്. കാര്യങ്ങളെക്കുറിച്ചു തുറന്നു പറയണം എന്ന് തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും നടി പറഞ്ഞു.

‘ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. അക്കാലത്ത് ഞാന്‍ നൃത്തം പഠിച്ചിരുന്നു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം അധ്യാപകന്‍ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് എന്നെ വിളിച്ചു വരുത്തി. അയാള്‍ എന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഇറങ്ങി ഓടി. വീട്ടില്‍ എത്തി കരഞ്ഞു കൊണ്ട് അച്ഛനോടു കാര്യം പറഞ്ഞു.

തിരിച്ചു പോയി അയാളോട് സംസാരിച്ചിട്ടു വാ. പേടിക്കുകയല്ല ചെയ്യേണ്ടത് എന്ന് അച്ഛന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്തത് വൃത്തികേടാണ്. എനിക്കത് മനസ്സിലായി’ എന്നു പറഞ്ഞിട്ടുവാ’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഞാന്‍ പോയി അത് പറഞ്ഞു,’ മാലാ പാര്‍വതി പറഞ്ഞു.

Read more

ഏഷ്യാനെറ്റിലെ ഉള്‍ക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.