ചില ദിവസമൊക്കെ ഉറങ്ങാനേ ആകില്ല: നഷ്ടപ്പെടുമ്പോഴാണ് വില അറിയുന്നത്; തുറന്നുപറഞ്ഞ് ലെന

സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലെന. പിന്നീട് വളരെ പെട്ടെന്ന് തന്നെ അവര്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സിനിമയോടുള്ള തന്റെ പാഷന്‍ അവര്‍ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ തന്നെ ഒരു വല്ലാത്ത നഷ്ടബോധം അലട്ടിയിട്ടുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്.

ലെനയുടെ വാക്കുകള്‍
ക്യമറയുടെ മുന്‍പില്‍ ആക്ഷന്‍, കട്ടിങ് അതിന്റെ ഇടയില്‍ ഒരു സമയം ഉണ്ട് അത് ഞാനേറെ ആസ്വദിച്ചിരുന്നു. പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്ന ഒരു സമയത്ത് കുറച്ചു കാലം അഭിനയം നിര്‍ത്തി വച്ചിരുന്നു.ആ ഒരു സമയത്താണ് ഞാന്‍ എത്രത്തോളം അഭിനയം ഇഷ്ടപെടുന്നുവെന്നു മനസിലായത്.

നഷ്ടപ്പെടുമ്പോള്‍ ആണ് അതിന്റെ വാല്യൂ മനസിലാകുന്നത് എന്ന് പറയും പോലെ ആയിരുന്നു ആ സമയം. എന്നാല്‍ എന്നെ സ്‌ക്രീനില്‍ കാണുന്നതൊന്നും എനിക്ക് ഇഷ്ടമല്ല

ഒരു ക്യാരക്ടറിന് വേണ്ടിയുള്ള പ്രിപ്പേറഷന്‍ വളരെ വലുതാണ്. മെന്റല്‍ പ്രിപ്പറേഷന്‍ ആണ് അധികവും. ചില ദിവസമൊക്കെ ഉറങ്ങാനേ ആകില്ല. ഈ കഥാപാത്രം മനസ്സില്‍ അങ്ങനെ തങ്ങി നില്കും. ക്ലിനിക്കല്‍ സൈക്കോളജി ചെയ്യാന്‍ പോയപ്പോഴാണ് അഭിനയം നിര്‍ത്തി വച്ചത്.

Read more

സൈക്കോളജി പഠിച്ചതുകൊണ്ട് കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അത് മാത്രമല്ല ജീവിതത്തിലെ അനുഭവങ്ങളും അഭിനയിക്കാന്‍ സഹായിച്ചിട്ടുണ്ട്. മൂന്നു കൊല്ലത്തെ ബ്രെയ്ക്ക് എടുത്തതിന് ശേഷവും, അതിനു മുന്‍പുള്ള അഭിനയത്തിലും വ്യത്യാസം ഉണ്ട്.