'പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അതാണ്'; കുഞ്ചാക്കോ ബോബൻ

പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഭാര്യയ്ക്ക് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ തന്നെയാണ് പ്രിയയ്ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ആദ്യ സിനിമയുടെ ഓർമക്കായി എന്തെങ്കിലും സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് സ്പ്ലെൻഡർ ബൈക്ക് വാങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം മറുപടി നൽകി. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആ​​ഗ്രഹമുണ്ടെന്നും ഇതുവരെ അത് നടന്നിട്ടില്ലെന്നും  കുഞ്ചാക്കോ ബോബൻ പറഞ്ഞു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊടാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം.  തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം ആക്ഷേപ ഹാസ്യ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഡോൺ വിൻസെന്റാണ് ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ