‘അടുക്കള ഭരണം ഏറ്റെടുത്ത് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകാം’; അവസാന ദിന ചലഞ്ചുമായി ചാക്കോച്ചൻ

ലോക്ക്ഡൗണ്‍  വിരസത മാറ്റാനുള്ള ചാക്കോച്ചന്‍  ചലഞ്ചുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. വീട് ജോലികൾ സ്ത്രീകളുടെ മാത്രമല്ലെന്നും അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിയ്ക്കുന്ന ഒന്ന് അല്ല എന്നും താരം പറയുന്നു.

അതിനാൽ അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകുക എന്നതാണ് താരത്തിന്റെ പുതിയ ചലഞ്ച്. ഏഴ്‌ ദിവസം ഏഴ്‌ ചലഞ്ച്. നിങ്ങൾക്ക് ഈ കാര്യങ്ങൾ ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞാൽ നല്ലത്.  പറഞ്ഞു.

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടിൽ ഉള്ളവർക്ക് വിശ്രമം നൽകാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാൻ അടുക്കളയിൽ കയറുന്നത്. നിങ്ങൾക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടർന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നൽകിയിരിയ്ക്കുന്ന ഒന്ന് അല്ല.അദ്ദേഹം പറഞ്ഞു.