പക്ഷേ കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ വിളി ‘പോത്താ’ എന്ന് തന്നെയാക്കി; ദിലീഷ് പോത്തനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

ദിലീഷ് പോത്തൻ എന്ന സംവിധായകനെ ആദ്യം കണ്ടുമുട്ടിയപ്പോൾ തനിക്ക് ആശയക്കുഴപ്പമുണ്ടാക്കിയത് അദ്ദേഹത്തെ എന്തുപേരിൽ വിളിക്കണം എന്നാണെന്ന് കുഞ്ചാക്കോ ബോബൻ.  പ്രായം കൊണ്ടും, സംവിധാനം ചെയ്യും മുമ്പ് എട്ടു സിനിമയോളം അസിസ്റ്റൻറ് ചെയ്ത ദിലീഷ് തന്നേക്കാൾ എക്സ്പീരിയൻസ് കൊണ്ടും സീനിയറാണോ എന്ന തോന്നലുണ്ടായെന്നും എന്നാൽ രണ്ടു നിലയിലും ദിലീഷ് തന്നേക്കാൾ ജൂനിയറാണെന്ന് മനസ്സിലാക്കിയ താൻ ‘പോത്താ’ എന്നാണ്  വിളിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

പട’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് എനിക്ക് ദിലീഷ് പോത്തൻ്റെ വയസ്സ് ചോദിക്കേണ്ടി വന്നു. ദിലീഷ് എന്നേക്കാൾ സീനിയറായിരിക്കും എന്നൊരു തോന്നൽ. അതുകൊണ്ട് ‘പോത്തേട്ടാ’ എന്ന് വിളിക്കണോ എന്ന് ചിന്തിച്ചു. പക്ഷേ കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ വിളി ‘പോത്താ’ എന്ന് തന്നെയാക്കി. കാരണം സിനിമയിലെ എക്സ്പീരിയൻസ് കൊണ്ടും, പ്രായം കൊണ്ടും എന്നേക്കാൾ ജൂനിയറാണ് ദിലീഷ്. കുഞ്ചാക്കോ പറഞ്ഞു.