'ചൈനീസ് ബാംബൂ ട്രീ പോലെയാണ് ജോജു'; ചര്‍ച്ചയായി കൃഷ്ണശങ്കറിന്റെ കുറിപ്പ്

ജഗമേ തന്തിരം ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ശക്തമായ ചുവടുവയ്പ്പ് നടത്തുകയാണ് നടന്‍ ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ തന്നെ ജോജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജൂണ്‍ 18ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.

ജോജുവിനെ കുറിച്ച് നടന്‍ കൃഷ്ണശങ്കര്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജഗമേ തന്തിരത്തിലെ സ്റ്റില്‍ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ചൈനീസ് ബാംബു ട്രീ പോലെയാണ് ജോജു ജോര്‍ജ് എന്ന നടന്‍ എന്നാണ് കൃഷ്ണശങ്കര്‍ പറയുന്നത്.

കൃഷ്ണശങ്കറിന്റെ കുറിപ്പ്:

ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല.

ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു! അതുപോലെ, മലയാള സിനിമയില്‍ തന്റെ കഠിനാധ്വാനം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്, നിങ്ങള്‍ ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണ്.