നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി കസ്തൂരി

ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി നടി കസ്തൂരി  . ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇതിന് മറുപടിയായി “ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വെയ്ക്കുകയാണ് പിന്നെ  എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബകാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ.

എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. എക്‌സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം” എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം.