മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് കരിക്ക് വെബ് സീരിസിലെ എല്ലാ കഥാപാത്രങ്ങളും. വെബ് സീരിസില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് രക്ഷപ്പെടില്ല എന്ന് തന്നോട് കുടുംബക്കാര്‍ വരെ പറഞ്ഞതായി ജോര്‍ജ് ആയി വേഷമിടുന്ന അനു കെ. അനിയന്‍ തുറന്നു പറഞ്ഞിരുന്നു.
സമാനമായ അനുഭവമാണ് ലോലന്‍ ആയി വേഷമിടുന്ന ശബരീഷും പങ്കുവെയ്ക്കുന്നത്. നേരത്തെ തന്നെ കലാമേഖലയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എങ്കിലും ഇതിലേക്ക് തിരിഞ്ഞാല്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത് എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശബരീഷ് പറയുന്നത്.
വീട്ടിലെ ബാക്കിയുള്ളവരെ പോലെ താനും ഗള്‍ഫില്‍ പോവാനുള്ള പ്ലാനിലായിരുന്നു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി എന്ന് ശബരീഷ് പറഞ്ഞു. പലരിലും കണ്ട ലോലത്തരം കളക്ട് ചെയ്താണ് താന്‍ ലോലനായി മാറിയത്.
Read more
ആദ്യം കരിക്ക് കാണുമ്പോള്‍ തന്നെ എല്ലാവരും ലോലാ ലോലാ എന്ന് തന്നെയാണ് വിളിച്ചു കൊണ്ടിരുന്നത്. അമ്മ ഒഴികെ ബാക്കി എല്ലാവരും ലോലാ എന്ന് വിളിക്കുന്ന സ്ഥിതി ആയിരുന്നതായും ശബരീഷ് പറഞ്ഞു.







