വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ വെബ് സീരിസ് ആണ് കരിക്ക്. സീരിസിലൂടെ ശ്രദ്ധേയനായ താരമാണ് ജീവന്‍ സ്റ്റീഫന്‍. അബുദാബിയിലെ ജോലി ഉപേക്ഷിച്ചാണ് കരിക്കിലേക്ക് എത്തിയത് എന്നാണ് ജീവന്‍ പറയുന്നത്.
യൂട്യൂബ് എന്ന് പറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ്, അതാണ് തന്റെ മധുരപ്രതികാരം എന്നും ജീവന്‍ മനോരമ ഓണ്‍ലൈനോട് പറയുന്നത്. പഠിച്ച് സുരക്ഷിത വരുമാനമുള്ള ജോലിയില്‍ എത്താന്‍ എല്ലാ വീട്ടുകാരെയും പോലെ തനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു.
ബിടെക്കിന് പഠിക്കുമ്പോള്‍ തന്നെ അഭിനയവും സംവിധാനവും മനസിലുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് അര്‍ജുനും അതേ കോളജില്‍ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി.
കോഴ്‌സ് കഴിഞ്ഞ് തനിക്ക് അബുദാബിയില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി. ഒരു വര്‍ഷം ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി. തല്‍കാലം വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി.
Read more
എങ്ങനെയെങ്കിലും അഭിനയ മേഖലയില്‍ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും എന്നാണ് ജീവന്‍ പറയുന്നത്.







